കണ്ണൂരിലേക്കുള്ള യാത്രക്കാരെ ബംഗളൂരുവിൽ ഇറക്കി എയർ ഇന്ത്യാ വിമാനം

Spread the love

കണ്ണൂർ: ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് IX2502 വിമാനം കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങാനാകാതെ യാത്രക്കാരെ ബംഗളൂരൂ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇറക്കിയതായി പരാതി . കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി വൈകി ബംഗ്ളൂരൂവിലെത്തിയവരിൽ തിരുവനന്തപുരത്തേക്കും മറ്റുമുള്ള യാത്രക്കാർ ഇന്നലെ രാവിലെയാണ് മറ്റ് വിമാനങ്ങളിൽ അവിടങ്ങളിലേക്ക് പോയത്.. ജൂലൈ ആറിന് രാത്രി 7.15 നായിരുന്നു വിമാനം ഹൈദരാബാദിൽ നിന്ന് പറന്നുയരേണ്ടിയിരുന്നത്. ഒരു മണിക്കൂർ വൈകി 8.15 നാണ് ഹൈദരാബാദ്‌ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. 9.30 -ന് ശേഷം കണ്ണൂരിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് മൂന്ന് തവണ ആകാശത്ത് വട്ടമിട്ട് പറന്നശേഷം ബാംഗ്ളൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

 

140 ഓളം യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരു ന്നത്. രാത്രി വൈകിയെത്തിയ ഇവരിൽ മറ്റിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളിൽ പോകേണ്ട യാത്ര കാർക്ക് എയർ ഇന്ത്യ അധികൃതർ ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകി. വിവാഹത്തിൽ പങ്കെടുക്കാനും മൃത സാസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ളവരുമെല്ലാം വിമാനത്തിലുണ്ടായിരുന്നു.. മുൻ എം.പി .എം.വി.ശ്രേയാംസ് കുമാറും മുൻമന്ത്രി കെ.പി.മോഹനനും ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *