മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിനും കൂട്ടരും ചോദ്യം ചെയ്യലിന് ഹാജരായി

Spread the love

കൊച്ചി∙ മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ചോദ്യം ചെയ്തു. തട്ടിപ്പു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനില്‍ മൂവരും ഇന്നു ഹാജരായി. നേരത്തേ ഹൈക്കോടതി ഇവർക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്നg പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി. മൂവരും ജൂലൈ ഏഴിന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിർ‍ദേശിച്ചിരുന്നു.

 

‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽനിന്ന് 7 കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്. കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

 

പ്രതികൾ ഗൂഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിെയ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്ന് അന്വേഷണം ശക്തിപ്പെടുത്തിയ പൊലീസ് കഴിഞ്ഞ 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാൽ ഹൈക്കോടതി ഇവർക്കു സമയം നീട്ടി നൽകി. തുടർന്ന് കേസ് പരിഗണിച്ചപ്പോൾ ഇത് സിവില്‍ – വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പ്രതികൾ സിറാജ് വലിയവീട്ടിൽ ഹമീദിന് 5.99 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഇതു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കോടതിയിൽ റിപ്പോർട്ട് നൽകിയതിനു ശേഷം മാത്രമാണെന്ന് പൊലീസ് ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സൗബിനെയും കൂട്ടരെയും ഇനിയും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *