
ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ‘ഐ ആം ഉണ്ണി മുകുന്ദൻ’ എന്ന പേരിലാണ് താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുള്ളത്. 2.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്.
സിനിമാ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ‘മാർക്കോ’യുടെ പാൻ ഇന്ത്യൻ വിജയത്തിനു ശേഷം ദേശീയതലത്തിൽ ഉണ്ണി മുകുന്ദൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം.