വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം ‘പണി’ മുടക്കും

Spread the love

ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും.

 

എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

 

മാരത്തോണ്‍ ഓടുമ്പോൾ ശ്രദ്ധിക്കണം

 

അധികമായാൽ അമൃതവും വിഷമാണെന്നാണെല്ലോ, വ്യായാമത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോണ്‍ അല്ലെങ്കില്‍ ട്രയാത്ത്‌ലോണുകള്‍ പോലുള്ള തീവ്രത കൂടിയ എന്‍ഡുറന്‍സ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

കൂടുതൽ വ്യായാമം കൂടുതൽ ആരോഗ്യം‌

 

എന്നാൽ അങ്ങനെയല്ല, വ്യായാമത്തിന് ആരോഗ്യകരമായ പരിധി കണ്ടെത്താൻ പ്രയാസമാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മിതമായ വ്യായാമം ചെയ്യുന്നതു കൊണ്ട് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല.

 

മാത്രമല്ല, വര്‍ഷങ്ങളായി ദിവസവും 75 മിനിറ്റലധികം കഠിനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ (വേഗത്തിലുള്ള ഓട്ടം, സൈക്ലിങ്, നീന്തല്‍) കൊറോണറി ധമനികളില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

  • Related Posts

    കളിക്കിടെ അശ്ലീല ഭാഷാ പ്രയോഗം! അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ ചുമത്തി

    Spread the love

    Spread the loveമുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ…

    വാട്സാപ്പിൽ പിന്നെയും ചതി! ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ചാരവൃത്തി

    Spread the love

    Spread the loveതങ്ങളുടെ ഉപഭോക്താക്കളിൽ ഇറ്റാലിയൻ നിരീക്ഷണ ഏജൻസി ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തലുമായി വാട്സാപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വാട്സാപ്പിന്റെ വ്യാജ പതിപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് ഇറ്റാലിയൻ കമ്പനിയായ അസിജിന്റ് (ASIGINT) രഹസ്യ നിരീക്ഷണത്തിന് വിധേയരാ‌ക്കിയത്. വടക്കൻ ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഐഒ…

    Leave a Reply

    Your email address will not be published. Required fields are marked *