12 ടൺ കിറ്റ് കാറ്റ് മോഷണം പോയി, കള്ളൻ എങ്ങോട്ടു മുങ്ങിയെന്ന് ഒരറിവുമില്ല!

Spread the love

കിറ്റ് കാറ്റ് ബ്രേക്ക് എടുക്കൂ’ എന്ന പരസ്യ വാചകം ഇത്ര ആത്മാർഥമായി എടുത്ത മോഷ്ടാവ് ആരാണെന്ന അന്വേഷണത്തിലാണ് നെസ്‌ലെ. ഒന്നോ രണ്ടോ അല്ല, 12 ടൺ കിറ്റ്കാറ്റിന്റ പൊടി പോലും കമ്പനിക്കു കണ്ടെത്താനായിട്ടില്ല.

12 ടൺ എന്നു വച്ചാൽ, 4,13,793 കിറ്റ് കാറ്റ് ബാറുകൾ! ഇറ്റലിയിലെ നിർമാണ യൂണിറ്റിൽ നിന്ന് പോളണ്ടിലേക്ക് ലോഡുമായി പോയ വാഹനം എങ്ങോട്ടു മുങ്ങിയെന്ന് ഒരറിവുമില്ല. യൂറോപ്പിലാകെ വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. ഈസ്റ്റർ വിപണിയിൽ കിറ്റ് കാറ്റിനു ക്ഷാമം നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

 

എന്തായാലും മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ വിപണിയിലെത്തിയാൽ ഉടനടി അറിയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഓരോ പാക്കറ്റിലുമുള്ള യുണീക് ബാച്ച് കോഡ് ഉപയോഗിച്ച് ഇവ വിൽപനയ്ക്ക് എത്തിയാൽ തിരിച്ചറിയാനാവുമെന്നാണു സൂചന. സംഭവം മോഷണം ആണെങ്കിലും കുറ്റവാളിയുടെ അഭിരുചി അംഗീകരിക്കാതെ പറ്റില്ലെന്നാണ് കമ്പനി ആശ്വസിക്കുന്നത്.

  • Related Posts

    കളിക്കിടെ അശ്ലീല ഭാഷാ പ്രയോഗം! അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ ചുമത്തി

    Spread the love

    Spread the loveമുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ…

    വാട്സാപ്പിൽ പിന്നെയും ചതി! ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ചാരവൃത്തി

    Spread the love

    Spread the loveതങ്ങളുടെ ഉപഭോക്താക്കളിൽ ഇറ്റാലിയൻ നിരീക്ഷണ ഏജൻസി ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തലുമായി വാട്സാപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വാട്സാപ്പിന്റെ വ്യാജ പതിപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് ഇറ്റാലിയൻ കമ്പനിയായ അസിജിന്റ് (ASIGINT) രഹസ്യ നിരീക്ഷണത്തിന് വിധേയരാ‌ക്കിയത്. വടക്കൻ ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഐഒ…

    Leave a Reply

    Your email address will not be published. Required fields are marked *