മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിയ സംഭവം: ഒരാൾ അറസ്റ്റിൽ

Spread the love

മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, സംഭവശേഷം വയലിലൂടെ തമിഴ്നാട്ടിലേക്ക് കടന്നപ്രതി പോകുംവഴി നെല്ലിമാട് വയലിലാണ് ആയുധം ഉപേക്ഷിച്ചത്.

 

കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാർകുന്ന് ആർത്തുവയലിലാണ് ആക്രമണം നടന്നത്. വെട്ടേറ്റ മുക്കുപുര സുനിൽ ചികിത്സയിലാണ്.

  • Related Posts

    മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

    Spread the love

    Spread the love    വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളില്‍ ആഴ്ചകളോളം ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍…

    മുട്ടികൊമ്പനെ മയക്കുവെടി വെച്ചു

    Spread the love

    Spread the love  താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വെച്ചാണ് മയക്കുവെടി വെച്ചത്.ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷൻ്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാൻ സാധിച്ചത്.

    Leave a Reply

    Your email address will not be published. Required fields are marked *