‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

Spread the love

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നും കേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു. അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കമാണ്. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

കേരളത്തില്‍ ഇടത് മുന്നണിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പ്രധാന മന്ത്രിയുടെ നിശബ്ദത. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എല്‍ഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. ഈ സര്‍ക്കാരിന് ഇടത് നയം ഉണ്ടായിരുന്നോ എന്ന് ഇടത് പ്രവര്‍ത്തകര്‍ക്ക് പോലും സംശയം. റബര്‍ കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ എല്‍ഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇന്‍സുറന്‍സ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവര്‍ത്തനം ചെയ്യും. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കും. പ്രായമായവര്‍ക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    വോട്ടിംഗ് ദിനത്തിൽ ഫുൾ കോൺഫിഡൻസ്; അവകാശവാദങ്ങൾ തുടർന്ന് മുന്നണികൾ

    Spread the love

    Spread the love      തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ്…

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം

    Spread the love

    Spread the loveകൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.   പെരുമ്പാവൂരിലെ വാടക…

    Leave a Reply

    Your email address will not be published. Required fields are marked *