സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

Spread the love

 

 

 

സ്‌കൂൾ ബസുകളിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.

 

അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്‌കൂൾ സുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്.

 

ബസിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവർ ആകണമെന്ന് നേരത്തേ നിബന്ധന ഉണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്ന് സ്‌കൂൾ അധികൃതരോട് സുരക്ഷ മാന്വലിൽ പറയുന്നു.

 

നേരത്തേ സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് ക്ലിയറൻസ് വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. അതിൽ ഡ്രൈവർമാരെന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ സ്‌കൂൾ ബസുകളുടെ കാര്യത്തിൽ ജീവനക്കാർ എന്നാണ് പറഞ്ഞിട്ടുള്ളത്.

 

അതിനാൽ ഡ്രൈവർമാർക്ക് പുറമെയുള്ള ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് ആവശ്യമായി വരും. മറ്റ് വാഹനങ്ങളിൽ സ്‌കൂളിലേക്ക് എത്തുന്നവരുടെ രക്ഷിതാക്കൾ അതിലെ ഡ്രൈവർമാർ മുൻപ് കേസിൽ ഉൾപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശവും സുരക്ഷാ മാന്വലിലുണ്ട്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *