ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

Spread the love

 

 

ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു.

 

പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.

 

ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സർവീസുകളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രത്യേക സർവീസുകള്‍ ലഭ്യമാകും.

 

തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ അധികമായി 13 ബസുകള്‍ കൂടി സജ്ജമാക്കാൻ അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റുകള്‍ ലഭിക്കാതെ യാത്രക്കാർ വലയുന്ന സാഹചര്യം പരിഗണിച്ചാണ് പരമാവധി ബസുകള്‍ നിരത്തിലിറക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചത്. യാത്രക്കാർക്ക് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, നിശ്ചിത സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങേണ്ട യാത്രക്കാർക്ക് 20 രൂപ അധികം നല്‍കിയാല്‍ ബസ് നിർത്തിക്കൊടുക്കുന്ന സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *