ശ്വാസതടസ്സത്തെ തുടർന്നു ചികിത്സ തേടിയെത്തി; നെ‍ഞ്ചിൽ നിന്ന് നീക്കിയത് 3 കിലോ തൂക്കമുള്ള ട്യൂമർ

Spread the love

കൊച്ചി ∙ ശ്വാസതടസ്സത്തെ തുടർന്നു ചികിത്സ തേടിയ 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. രക്തക്കുഴലുകൾക്കു ചുറ്റുമുള്ള പ്രത്യേക കോശങ്ങളിൽ നിന്നു രൂപപ്പെട്ട ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ട്യൂമറിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ചാണു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം 6 ദിവസത്തിനകം രോഗി ആശുപത്രി വിട്ടു. കാർഡിയാക് സർജൻമാരായ ഡോ. റിജു നായർ, ‍ഡോ. ശിവ് നായർ, ഡോ. സറിയ, കാർഡിയാക് അനസ്തീസിയോളജിസ്റ്റ് ഡോ. മേരി, പൾമനോളജിസ്റ്റ് ഡോ. മാത്യു വർഗീസ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

 

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *