കയ്യിലൊരു സിലിണ്ടറുണ്ടോ? എന്നാൽ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാം, റിസോർട്ടിൽ താമസം

Spread the love

കൊച്ചി∙ ആലുവ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ ‘മൂന്നാർ പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരം സൗജന്യമായി ലഭിക്കും. സിലിണ്ടർ വിലയ്ക്കു പുറമേയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കുന്നത്.

 

ഹോട്ടൽ ഉടമ എ.പി.സഫീറിന്റെ തന്നെ സംരംഭമാണു മൂന്നാറിലെ റിസോർട്ട്. സമൂഹ മാധ്യമങ്ങളിൽ ഓഫർ സംബന്ധിച്ചു പോസ്റ്റ് ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും ഗാർഹിക സിലിണ്ടറാണ് ഇവരുടെ പക്കലുള്ളത്. വാണിജ്യസിലിണ്ടർ നൽകാമെന്നു പറഞ്ഞത് വിരലിൽ എണ്ണാവുന്നവർ മാത്രം.

 

ഹോട്ടലിൽ പ്രതിദിനം 3 സിലിണ്ടർ വേണം. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ‘ഓഫർ’ പ്രഖ്യാപിച്ചത്. സിലിണ്ടർ ക്ഷാമം തീരുന്നതു വരെ ഓഫറും തുടരും.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *