ഗുരുതര പരിക്കേറ്റ രോഗിക്ക് ചികിത്സയില്ല, ഡിസ്ചാർജ് ആയ രോഗി റോഡരികിൽ കുഴഞ്ഞു വീണു

Spread the love

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വീഴ്ചയെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ആയി ആശുപത്രിക്ക് പുറത്തു വന്ന രോഗി സമീപത്തെ ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രോഗിയെ വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചത്.

 

മണിക്കൂറുകൾക്ക് ശേഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശി അനീഷ് (51) ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയാണ് തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ നിലയിൽ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അനീഷിനെ ചിലർ സംഘം ചേർന്നു മർദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി രേഖകളിലുള്ളത്. തലയോട്ടിയിൽ ഏഴ് സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. എട്ട് തുന്നിക്കെട്ടൽ ഉണ്ട്. ഇടതുകണ്ണിനു താഴെ കവിളിൽ വലിപ്പമുള്ള മുറിവുണ്ട്. മൂക്കിന്റെ ഇരുവശങ്ങളിലെയും അസ്ഥികൾക്കു പൊട്ടലുണ്ട്. കൂടാതെ മുഖത്തെ കവിൾ അസ്ഥിക്കു പൊട്ടലുണ്ട്. തലച്ചോറിനു നേരിയ തോതിലുള്ള ചുരുക്കം ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

 

ഇത്രയും ഗുരുതരമായി പരുക്കുള്ള രോഗിയെ രണ്ട് ദിവസം കഴിഞ്ഞ് ഇഎൻടി ഡോക്ടറെ കാണണമെന്ന് അറിയിച്ചു പറഞ്ഞുവിടുകയായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ അനീഷ് 100 മീറ്റർ അകലെയെത്തിയപ്പോഴേക്കും റോഡരികിൽ കുഴഞ്ഞുവീണു. കൗൺസിലർ അൻസാർ തോരേത്തിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്നാണ് അനീഷിനെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *