ബസിനെ മറികടക്കാൻ അനുവദിച്ചില്ല, സ്വകാര്യ ബസ് ഡ്രൈവറെ കുത്തി; അറസ്റ്റ്

Spread the love

കോഴിക്കോട് ∙ ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച കേസിൽ മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി– കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവർ മലപ്പുറം ഹാജിയാർപ്പടി തൃക്കലങ്ങോട് കഞ്ഞിപ്പറ്റ കെ.പി.ബാവ മുസമ്മിലിനെയാണ് (33) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ശുചിമുറിയിലായിരുന്നു സംഭവം. വേങ്ങര– കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ മലപ്പുറം വെന്നിയൂർ കൊടക്കല്ല് അരിമ്പ്ര വീട്ടിൽ എ.അബ്ദുൽ നാസറിനാണു കത്തികൊണ്ടു കുത്തേറ്റത്. നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനുമാണു മുറിവേറ്റത്. ചുമലിൽ കടിച്ചതായും പരാതിയുണ്ട്. സമയക്രമത്തെ ചൊല്ലി ഇവിടെ ബസ് ജീവനക്കാർ തമ്മിൽ അടിപിടിയും ബഹളവും പതിവാണ്.

  • Related Posts

    കത്തിമുനയിൽ നിർത്തി ബലാത്സംഗം; എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി

    Spread the love

    Spread the loveവിജയവാഡ ∙ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ 35 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചർലയിൽ സർക്കാർ ഉദ്യോഗസ്ഥയായ ഇവർ വീട്ടിൽ…

    യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

    Spread the love

    Spread the loveമുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ…

    Leave a Reply

    Your email address will not be published. Required fields are marked *