കാറിന്റെ വാതിൽ തുറക്കാൻ ശ്രമം, ഭീഷണി; പിന്തുടർന്ന് ആക്രമണം: ദുരനുഭവം പങ്കുവച്ച് മലയാളി നടി

Spread the love

മുംബൈ ∙ നഗരത്തിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. ചൊവ്വാഴ്ച പുലർച്ചെ നടി യാത്ര ചെയ്തിരുന്ന ഉൗബർ ടാക്സി കാറിനെ പിന്തുടർന്ന ഇരുചക്രവാഹന യാത്രക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

 

‘ബാന്ദ്രയിൽ വച്ചാണു 2 പേർ ബൈക്കിൽ പിന്തുടർന്നത്. കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തതായിരിക്കാം പ്രകോപനം. ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച അവർ സ്കൂട്ടർ കാറിനു മുന്നിൽ കുറുകെ നിർത്തി വെല്ലുവിളിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തി. വിൻഡോ താഴ്ത്താൻ ആക്രോശിച്ചു. വിഡിയോ പകർത്തുന്നതു വരെ ഭീഷണി തുടർന്നു’– നടി വ്യക്തമാക്കി.

 

നഗരത്തിലെ സ്ത്രീസുരക്ഷയിൽ ആശങ്കുണ്ടെന്നും നടി പറഞ്ഞു. ഡൽഹിയിൽ ജനിച്ചുവളർന്ന നിമിഷ നായർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷമാണു മുംബൈയിലേക്കു താമസം മാറിയത്.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *