സ്വർണവും പണവും പിന്നെ ഗ്യാസ് സിലിണ്ടറും; സിസിടിവിയിൽ കുടുങ്ങി മോഷ്ടാവ്

Spread the love

ഭോപാൽ∙ മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ വീട്ടിൽ കളവിനെത്തിയ മോഷ്ടാവ് സ്വർണാഭരണങ്ങൾക്കും മറ്റ് വിലകൂടിയ വസ്തുക്കൾക്കുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്നു. ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലാണ് സംഭവം. നീതു രജാവത് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

 

നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് മടങ്ങി വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. വീടു മുഴുവൻ വലിച്ചുവാരിയിടുകയും സ്വർണം, വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി മനസ്സിലായി. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് മോഷണ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

 

ഭോപാലിലെ ലാൽഘട്ടി മേഖലയിലും ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കപ്പെട്ടു. ഒരു അഭിഭാഷകന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നുപേർ മോട്ടർസൈക്കിളിലെത്തി വീട്ടിലെ പാർക്കിങ് ഏരിയയിൽ വച്ചിരുന്ന ഒഴിഞ്ഞ സിലിണ്ടറുകളുമായി കടന്നു കളയുകയായിരുന്നു.

  • Related Posts

    പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

    Spread the love

    Spread the loveലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45)…

    വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ

    Spread the love

    Spread the loveലക്നൗ ∙ രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്. 13 വർഷമായി കോമയിലായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *