പേകാൻ സമയമായി,മനസിൽ വിങ്ങലായി ഹരീഷ് റാണ,അമ്മ അവനടുത്തായി ഇരുന്നു, മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു; രാജ്യത്തെ ആദ്യ ദയാവധം, യാത്ര ചൊല്ലി കുടുംബം

Spread the love

 

 

പേകാൻ സമയമായി. ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു. അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി. എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്‍റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റും.

 

മകനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന കുടുംബത്തിന്‍റെ 22 സെക്കന്‍റ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ ആരുടെയും കണ്ണുകൾ ഈറനണിയിക്കും. അമ്മ അവനടുത്തായി ഇരുന്നു. മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു. ബ്രഹ്മകുമാരി സഹേദരി അവന്‍റെ നെറ്റിയിൽ തിലകം ചാർത്തി. എല്ലാവരോടും ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി. അവർ അവന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു.ഹരീഷിന്റെ ദയാവധത്തിനായി പോരാടാൻ അഭിഭാഷകയെ കണ്ടെത്താൻ സഹായിച്ച സാമൂഹിക-സാംസ്കാരിക സംഘടനയായ ബ്രഹ്മാകുമാരീസുമായി റാണ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.”

 

പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ഒരിക്കൽ ഹരീഷ് റാണ. ഇന്നവൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ദയാവധത്തിന് കോടതി അനുമതി ലഭിച്ച വ്യക്തിയാണ്. 2013ലാണ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് തഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ അവൻ കോമയിലാണ്. ശ്വസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും അവന്‍റെ കൂടെ ആ കിടക്കയിൽ ഒതുങ്ങി.”

വർഷങ്ങളോളം നീണ്ട പ്രതീക്ഷകൾക്ക് ശേഷം എല്ലാ മെഡിക്കൽ സംവിധാനങ്ങളും അവന്‍റെ അവസ്ഥക്ക് മുന്നിൽ തോൽവി സമ്മതിച്ചപ്പോഴാണ് റാണയുടെ മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുന്നത്. ഒടുവിൽ സുപ്രീം കോടതി അത് അനുവദിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് ദയാവധം അനുവദിക്കുന്നത്

  • Related Posts

    പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

    Spread the love

    Spread the loveലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45)…

    വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ

    Spread the love

    Spread the loveലക്നൗ ∙ രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്. 13 വർഷമായി കോമയിലായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *