സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാംക്ലാസുകാരൻ സഹപാഠിയെ അടിച്ചുകൊന്നു; ആറുപേർക്ക് ഗുരുതരപരിക്ക്

Spread the love

ബെംഗളൂരു: കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആറുവിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലാരിയിലെ ഗുരുകുല റെസിഡെൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

 

രാത്രി അത്താഴം കഴിച്ചശേഷം വിദ്യാർഥികളെല്ലാം ഉറങ്ങുന്നതിനിടെയാണ് ഒൻപതാംക്ലാസുകാരൻ അക്രമാസക്തനായതെന്നാണ് വിവരം. ഒരു ഇരുമ്പുവടിയുമായി ഹോസ്റ്റലിലെ അന്തേവാസികൾക്ക് നേരേ കുതിച്ചെത്തിയ വിദ്യാർഥി, ഡോർമിറ്ററിയിലുണ്ടായിരുന്ന എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാണ് പിന്നീട് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. അതേസമയം, എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല.

 

വിദ്യാർഥികളെ ആക്രമിച്ചതിനുശേഷം പ്രതി ഹോസ്റ്റൽ വാർഡനെയും സമാനരീതിയിൽ ആക്രമിച്ചെന്നാണ് വിവരം. വാർഡനെ ആക്രമിച്ചശേഷം ഹോസ്റ്റലിൽനിന്ന് കടന്നുകളഞ്ഞ വിദ്യാർഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ലഹരി ഉപയോഗിച്ചാണ് ഒൻപതാംക്ലാസുകാരൻ ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.

  • Related Posts

    ചികിത്സ വാഗ്ദാനം ചെയ്ത് പീഡനം, ഡോക്ടർ അറസ്റ്റിൽ

    Spread the love

    Spread the loveഇൻഡോർ ∙ ചികിത്സ വാഗ്ദാനം ചെയ്ത് 30 കാരിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അറസ്റ്റിനു പിന്നാലെ ഒരു സംഘം ആളുകൾ ഡോക്ടർ സഈദ് ഖാന്റെ (ഷാഹിദ്) വീട്…

    കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മുൻ ഗ്രാമത്തലവൻ; കൊന്ന് കനാലിൽ തള്ളി യുവതി

    Spread the love

    Spread the loveപ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *