ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് നാളെ 58 വിമാന സർവീസുകൾ; 3 വലിയ വിമാനം അയച്ച് എയർ ഇന്ത്യ

Spread the love

ന്യൂഡൽഹി∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച് നാലിന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും. മാർച്ച് മൂന്നിന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഇതിനു പുറമേ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി. സംഘർഷം തുടങ്ങിയ ദിവസം മുതൽ ഇതുവരെ ഇന്ത്യൻ കമ്പനികളുടെ 1,221 സർവീസുകളും വിദേശകമ്പനികളുടെ 388 സർവീസുകളുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് സർക്കാർ അറിയിച്ചു. സ്പൈസ്ജെറ്റ് ഫുജൈറയില്‍ നിന്ന് 8 ഫ്ലൈറ്റുകള്‍ (കൊച്ചിയടക്കം) ഓപ്പറേറ്റ് ചെയ്യും.

 

കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സർവീസുകൾ

 

∙ എയർ ഇന്ത്യ: ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി 3 വലിയ വിമാനങ്ങൾ (വൈഡ് ബോഡി) അയച്ചു. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽ നിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചിരിക്കുന്നത്. ജിദ്ദയിലേക്ക് 350 സീറ്റുകളുള്ള ബോയിങ് 777 വിമാനവും ദുബായിലേക്ക് 250 മുതൽ 300 സീറ്റ് വരെയുള്ള ഡ്രീംലൈനർ വിമാനങ്ങളുമാണ് അയച്ചത്. ഈ വിമാനങ്ങൾ മാർച്ച് നാലിന് ഇന്ത്യയിലേക്ക് തിരിച്ച് സർവീസ് നടത്തും.

 

∙എയർ ഇന്ത്യ എക്സ്പ്രസ്: മസ്കത്തിൽ നിന്നുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് മാർച്ച് നാലിനും തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധികസർവീസ് നടത്തും.

 

∙ഇൻഡിഗോ: ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ഇൻഡിഗോ കമ്പനി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു. മാർച്ച് 4 മുതൽ മസ്കത്ത്, ജിദ്ദ, മദീന, ഏതൻസ് (ഗ്രീസ്) എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകളും പുനരാരംഭിക്കും. 26 സർവീസുകളാണ് ഇരുവശത്തേക്കുമായി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പ്രാദേശിക സാഹചര്യം പരിഗണിച്ച് യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തിയേക്കും.

 

∙ സ്പൈസ്ജെറ്റ്: ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് മാർച്ച് നാലിന് സർവീസ് നടത്തും. പുലർച്ചെയോടെ ഇന്ത്യയിൽ എത്തുന്ന തരത്തിൽ 4 സർവീസുകൾ ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നു.

  • Related Posts

    അത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്

    Spread the love

    Spread the loveവാഷിങ്ടൻ∙ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.…

    പശ്ചിമേഷ്യൻ സംഘർഷം: അരഗ്ചി പാക്കിസ്ഥാനിൽ, യുഎസുമായി നേരിട്ട് ചർച്ചയില്ലെന്ന് ഇറാൻ

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. അരഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തി. നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ഇസ്‌ലാമാബാദിൽവച്ച് അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയൊന്നുമില്ലെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *