‘തടങ്കലിൽ 24 മണിക്കൂർ, അനുഭവിച്ചത് നരകയാതന’: വിമാനത്താവളത്തിലെ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ ട്രാവൽ വ്ലോഗറും ഭാര്യയും, ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

Spread the love

സോൾ ∙ ദക്ഷിണ കൊറിയയിലെ സുന്ദരമായ ജെജു ദ്വീപിലേക്ക് വീസയില്ലാതെ പറക്കാമെന്ന് മോഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. വീസ വേണ്ടെന്ന ആനുകൂല്യം രാജ്യത്തേക്കുള്ള ഉറപ്പായ പ്രവേശനമല്ലെന്നും, രേഖകളിൽ ചെറിയ പിഴവുണ്ടെങ്കിൽപ്പോലും വിമാനത്താവളത്തിലെ തടവറ സമാനമായ മുറികളിൽ കഴിയേണ്ടി വരുമെന്നുമാണ് പുതിയ അനുഭവം വ്യക്തമാക്കുന്നത്.

 

∙ സച്ചിൻ അവസ്തിയുടെ ദുരനുഭവം

പ്രമുഖ ട്രാവൽ വ്ലോഗർ സച്ചിൻ അവസ്തിക്കും ഭാര്യക്കും നേരിട്ട ദുരനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഡിസംബർ അവസാനം ജെജു എയർപോർട്ടിൽ ഇറങ്ങിയ തങ്ങൾക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും മോശം 24 മണിക്കൂറുകളാണെന്ന് സച്ചിൻ പറയുന്നു. റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും ഇൻഷുറൻസും എല്ലാമുണ്ടായിട്ടും ‘യാത്രയുടെ ലക്ഷ്യത്തിൽ വ്യക്തതയില്ല’ എന്നാരോപിച്ച് ഇമിഗ്രേഷൻ അധികൃതർ ഇവരെ തടഞ്ഞു. സ്വാഭാവിക വെളിച്ചം പോലുമില്ലാത്ത, പരിമിതമായ ഭക്ഷണം മാത്രം ലഭിക്കുന്ന തടങ്കൽ മുറിയിലാണ് ഇവരെ പാർപ്പിച്ചത്. ഒടുവിൽ വൻ തുക നൽകി അവസാന നിമിഷം ടിക്കറ്റെടുത്താണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത്. ഈ സംഭവം വൈറലായതോടെയാണ് കൊറിയയിലെ ഇന്ത്യൻ എംബസി ഔദ്യോഗിക യാത്രാ ഉപദേശവുമായി രംഗത്തെത്തിയത്.

 

∙ കൈയ്യിൽ കരുതണം ഈ രേഖകൾ (പ്രിന്റ് ഔട്ട് നിർബന്ധം)

∙ ഫോണിലെ ഡിജിറ്റൽ രേഖകൾ മാത്രം വിശ്വസിച്ച് യാത്ര ചെയ്യരുത്. താഴെ പറയുന്നവയുടെ പ്രിന്റഡ് കോപ്പികൾ നിർബന്ധമായും കരുതണമെന്ന് എംബസി നിർദ്ദേശിക്കുന്നു:

∙ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്: നിശ്ചിത തീയതിയിലുള്ള റിട്ടേൺ ടിക്കറ്റ്.

∙ താമസ രേഖകൾ: താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങളും ഫോൺ നമ്പറും.

∙ ട്രാവൽ പ്ലാൻ: ഓരോ ദിവസവും എവിടെയൊക്കെ പോകുന്നു എന്നതിന്റെ വ്യക്തമായ വിവരണം.

∙ സാമ്പത്തിക ഭദ്രത: ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, രാജ്യാന്തര ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ മതിയായ പണം.

∙ പാസ്‌പോർട്ട്: കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്.

∙ ട്രാവൽ ഇൻഷുറൻസ്: നിർബന്ധമല്ലെങ്കിലും കരുതുന്നത് ഉചിതമാണ്.

 

∙ പണം മുഖ്യം, മറുപടിയും

യാത്രയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാൽ പ്രവേശനം നിഷേധിക്കും. ഓരോ ദിവസത്തെയും ചെലവുകൾക്ക് കൃത്യമായ കണക്ക് ചോദിച്ചാൽ പതറാതെ മറുപടി നൽകാൻ സാധിക്കണം. ജെജു ദ്വീപിലെ വീസ ഇളവ് ഉപയോഗിച്ച് അവിടെ നിന്ന് കൊറിയയുടെ പ്രധാന ഭാഗങ്ങളായ (മെയിൻ ലാൻഡ്) സോൾ, ബുസാൻ എന്നിവിടങ്ങളിലേക്ക് പോകുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ കൊറിയയിലേക്ക് പിന്നീട് ആജീവനാന്ത വിലക്ക് ലഭിക്കാൻ കാരണമാകും.

 

പെരുന്നാളവധി ദിനങ്ങളിൽ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർ ജെജു ദ്വീപ് തിരഞ്ഞെടുക്കുമ്പോൾ ഇത്തരം സുരക്ഷാ പരിശോധനകൾ നേരിടാൻ സജ്ജമായിരിക്കണം. ഇമിഗ്രേഷൻ തീരുമാനങ്ങളിൽ ഇടപെടാൻ എംബസിക്ക് പരിമിതികളുണ്ടെങ്കിലും, പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്മാരോടുള്ള മോശം പെരുമാറ്റത്തിനെതിരെ ശക്തമായി ഇടപെടുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

  • Related Posts

    പാക്ക് കെണിയിൽ പെടുത്തിയത് യുവതി; യുദ്ധക്കപ്പലുകളുടെ ചിത്രം നൽകി, കൊച്ചിയിലെത്തിയത് ഒരു വർഷം മുൻപ്

    Spread the love

    Spread the loveകൊച്ചി ∙ പാക്കിസ്ഥാന് വിവരം ചോർത്തി നല്‍കിയതിന് യുപി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാവികൻ ലക്കി എന്ന ആദർശ് കുമാർ (24) കൊച്ചിയിൽ എത്തിയത് ഒരു വർഷം മുൻപ്. കൊച്ചി ദക്ഷിണ നേവൽ കമാൻഡിന്റെ ഭാഗമായി കഴിഞ്ഞ…

    വൃക്ക പരിശോധിച്ചപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ച; ഇത്രയും കാലം വിശ്വസിച്ചതെല്ലാം തെറ്റ്!

    Spread the love

    Spread the loveവൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വളരെ വേദനയേറിയ ഒരു അവസ്ഥയാണ്. ജീവിതത്തിൽ പതിനൊന്ന് പേരിൽ ഒരാൾക്ക് വീതം ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കണക്കുകൾ പറയുന്നു. ഇതിൽ തന്നെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *