‘ചതിയൻ, കൊലപാതകി; തെളിവായി ഒരു വിഡിയോ എന്റെ പക്കലുണ്ട്’: വീണ്ടും വിവാഹിതനായ പാക്ക് താരത്തിനെതിരെ മുൻ ഭാര്യ

Spread the love

ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. പുനർവിവാഹിതനായ കാര്യം 37 വയസ്സുകാരനായ ഇമാദ് വസീം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം തകർക്കുന്നയാൾ, കൊലപാതകി’ എന്നൊക്കെ ആക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘‘ഇപ്പോൾ എല്ലാവരും തെളിവ് കണ്ടു. ഈ കുടുംബം തകർക്കുന്നയാൾ ഒരിക്കലും എന്റെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വഞ്ചകൻ ഒടുവിൽ തുറന്നുകാട്ടപ്പെട്ടു, എന്റെ കുട്ടികൾക്കും ഞങ്ങൾ അനുഭവിച്ച എല്ലാത്തിനും നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സാനിയ കുറിച്ചു. 2023ൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച് ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാൻ പ്രിമിയർ ലീഗിൽ താരത്തെ ടീമിലെടുത്തതിന് ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയും അവർ വിമർശനം ഉന്നയിച്ചു.

 

‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. അയാൾ ഒരു കൊലപാതകിയാണ്, അത് തെളിയിക്കുന്ന ഒരു വിഡിയോ എന്റെ പക്കലുണ്ട്. അയാൾ എന്നെ ചതിച്ചു. ഇസ്‍ലാമാബാദ് യുണൈറ്റഡ് ഒരു കൊലപാതകിക്കും വഞ്ചകനും അവസരം നൽകി.അവരെ ബഹിഷ്കരിക്കണം. ഒരു വഞ്ചകനും കൊലപാതകിയും രക്ഷപ്പെടരുത്‌.’’– സാനിയ അഷ്ഫാഖ് മറ്റൊരു പോസ്റ്റിൽ എഴുതി.

 

2019ൽ വിവാഹിതരായ ഇമാദും സാനിയയും കഴിഞ്ഞ ഡിസംബറിലാണ് ഔദ്യോഗികമായി വിവാഹമോചിതരായത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്. രണ്ടാമതും വിവാഹിതനായ വിവരം ഇമാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇൻഫ്ലുൻസറും അഭിഭാഷകയുമായ നൈല രാജയെയാണ് ഇമാദ് വിവാഹം കഴിച്ചത്. 2025 ജൂലൈയിൽ ഇരുവരെയും ഒരുമിച്ച് ലണ്ടനിൽ വച്ച് ഒരുമിച്ച് കണ്ടിരുന്നു. ഡിസംബറിൽ വിവാഹമോചന വാർത്തയ്ക്കു പിന്നാലെയും ഇമാദിനെതിരെ സാനിയ രംഗത്തെത്തിയിരുന്നു. താൻ ഗർഭിണിയായിരുന്ന സമയത്താണ് ഇമാദ് തന്നെ ചതിച്ചതെന്നാണ് സാനിയ അന്ന് ആരോപിച്ചത്. മറ്റൊരു സ്ത്രീയുടെ ഇടപെടലിനെ തുടർന്നാണ് ഇമാദ് താനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും സാനിയ ആരോപിച്ചു.

 

ഈ ആരോപണങ്ങളോട് ഇമാദ് വസീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാനിയയുടെ വെളിപ്പെടുത്തലുകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ സാനിയ പങ്കുവച്ച പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറലായി. 2015 മുതൽ 2024 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഓൾറൗണ്ടർ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *