പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു;രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ തടഞ്ഞ് പോലീസിൽ ഏൽപിച്ച് നാട്ടുകാർ

Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. സംഭവം മറച്ചുെവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയിൽ മരിച്ചത്.

 

അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോൾ സിസേറിയൻ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉടൻതന്നെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളിൽ സിസേറിയൻ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടർ അറിയിച്ചു.

 

നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടും ഈ വിവരം ഡോക്ടർക്കു മനസ്സിലായില്ലേയെന്ന് ഭർത്താവ് വിനിൽ മനോഹർ ചോദിക്കുന്നു.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കാനിങ് റിപ്പോർട്ടുകൾ കാണിക്കുന്നതിനായാണ് രഞ്ജനയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. എന്നാൽ, ഡോക്ടർ ഉടൻതന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് അനിഷ്ടസംഭവങ്ങളെല്ലാം ഉണ്ടായത്. ഒരുമാസം മുൻപ് ഇതേ ഡോക്ടർ പ്രസവശസ്ത്രക്രിയ നടത്തിയ വിതുര പട്ടൻകുളിച്ചപാറ സ്വദേശിനി ഹസ്നാ ഫാത്തിമയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സംഭവിച്ചത്.

 

പ്രസവാനന്തര ശസ്ത്രക്രിയക്കിടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവുവന്നതിനാൽ മാസങ്ങളായി ഹസ്നാ ഫാത്തിമ മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ആദിവാസി യുവതിയായ രഞ്ജനയുടെ കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

 

എസ്എടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കാരണങ്ങൾ കണ്ടെത്താനാവൂ. ബിരുദപഠനം കഴിഞ്ഞ് പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു രഞ്ജന. സംഭവത്തെത്തുടർന്ന് രാത്രി വൈകിയും ആശുപത്രിയിലും പരിസരത്തും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ലാത്തിച്ചാർജും നടത്തി.

 

ബുധനാഴ്ച പുലർച്ചെയോടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടർ മാധ്യമങ്ങളെ അറിയിച്ചു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *