പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 കാരി മരിച്ചു; വ്യാജ ഡോക്ടർ പിടിയിൽ

Spread the love

ലക്നൗ ∙ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് 32കാരനായ വ്യാജ ഡോക്ടർ പിടിയിലായത്. ബിഎ ഡിഗ്രിയുള്ള യോഗേഷ് വർമ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. മെഡിക്കൽ യോഗ്യതയോ ശസ്ത്രക്രിയാ പരിശീലനമോ ഇല്ലാത്ത ഇയാൾ സിസേറിയൻ അടക്കമുള്ള സർജറികൾ നടത്തുന്ന ആശുപത്രി വർഷങ്ങളായി പ്രവർത്തിപ്പിച്ചു വരികയായിരുന്നു. യോഗേഷ് വർമയ്ക്കൊപ്പം 19കാരനായ സഹായിയും പിടിയിലായിട്ടുണ്ട്.

 

ഫെബ്രുവരി 5 ന് യോഗേഷ് വർമയുടെ ക്ലിനിക്കിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 വയസ്സുള്ള യുവതി മരിച്ചിരുന്നു. യുവതി പെൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവം കാരണമാണ് മരിച്ചത്. തുടർന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ആശുപത്രിയിലെ ഡോക്ടർക്ക് മതിയായ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ശസ്ത്രക്രിയാ പരിശീലനം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി. അന്വേഷണത്തിൽ വ്യാജ ഡോക്ടർ ബിഎ ഡിഗ്രിയാണ് നേടിയിട്ടുള്ളതെന്നും തെളിഞ്ഞു. വ്യാജ ഡോക്ടർ അറസ്റ്റിലായതിനു പിന്നാലെ ആരോഗ്യ വകുപ്പ് ക്ലിനിക് പൂട്ടി സീൽ ചെയ്തു. സമാനമായ ആശുപത്രികൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *