റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു

Spread the love

ജയ്പുർ ∙ വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന് സംഭവിച്ച മോഷണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസ്സിലായത്. തുടർന്ന് പരിപാടിയുടെ വിഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പൊലീസിൽ മോഷണ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

 

 

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *