വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി

Spread the love

മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സെൻട്രൽ ആർപിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

22225ാം നമ്പർ ട്രെയിനിന്റെ സി–16 കോച്ചിന്റെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ട്രെയിന്‌ സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. താനെയിൽനിന്ന് ട്രയിനിൽ കയറിയ ജഗൻ ശുചിമുറിയിലേക്ക് പാമ്പിനെ തുറന്നുവിടുന്നത് ട്രെയിനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *