‘പഹൽഗാം ഭീകരാക്രമണവുമായി ബന്ധം’: വിഡിയോ കോളിൽ ‘സിബിഐ’ ഭീഷണി, ഒന്നരക്കോടി തട്ടി

Spread the love

കണ്ണൂർ ∙ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തു. നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന എൺപത് വയസ്സോളം പ്രായമുള്ള വയോധികയ്ക്കാണ് ഒരു മാസത്തിനിടെ തുക നഷ്ടമായത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയത്.

 

പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുെട താമസ സ്ഥലം പരിശോധിച്ചപ്പോൾ പരാതിക്കാരിയുെട ആധാർ കാർഡ് കിട്ടിയെന്നും പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചുണ്ടെന്നും സംഘം പറഞ്ഞു. നിരപരാധിത്വം തെളിയിക്കുന്നതിന് കയ്യിലുള്ള പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പരിശോധിക്കുന്നതിനായി അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പരാതിക്കാരി പണം അയയ്ക്കുകയായിരുന്നു.

 

വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി ട്രാൻസ്ഫർ ചെയ്യുന്നതിൽ ബാങ്ക് അധികൃതർക്ക് പന്തികേട് തോന്നി. 50 ലക്ഷം കൂടി ട്രാൻസ്ഫർ ചെയ്യാനുള്ള നീക്കം തടഞ്ഞു. ഉടൻ തന്നെ ബാങ്ക് അധികൃതർ ഇക്കാര്യം പൊലീസിനേയും വയോധികയേയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വയോധികയ്ക്ക് മനസ്സിലായത്. തുടർന്ന് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

ജനുവരി ആദ്യ ആഴ്ചയോടെയാണ് തട്ടിപ്പിന് തുടക്കം. സിബിഐയിൽ നിന്നാണെന്ന് വ്യാജേന വാട്സാപ് വിഡിയോ കോൾ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുകയായിരുന്നു. ബിസിനസ് ഇടപാടുകളുള്ള വയോധികയുെട ബാക്കി തുക ബാങ്ക് അധികൃതരുടെ ജാഗ്രത മൂലം നഷ്ടമായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the loveവെള്ളമുണ്ട: മംഗലശ്ശേരി, കരുവണശ്ശേരി ഉന്നതിയിലെ ചന്ദ്ര(50) നെ 21.02.2026 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ഇരുനിറം, കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടുക.   വെള്ളമുണ്ട പോലീസ്…

    യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

    Spread the love

    Spread the love  കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),…

    Leave a Reply

    Your email address will not be published. Required fields are marked *