ചോദ്യപേപ്പർ മാറിനൽകി; ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥികളുടെ ഒന്നാംവർഷ ബിരുദ ഫലം തടഞ്ഞു

Spread the love

 

ആലപ്പുഴ: ആലപ്പുഴ എസ്‌ഡി കോളജ് വിദ്യാർഥികളുടെ ഒന്നാം വർഷ ബിരുദ ഫലം തടഞ്ഞു. ചോദ്യപേപ്പർ മാറി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയുടേതാണ് നടപടി. ചോദ്യപേപ്പർ മാറി നൽകിയെന്ന് പ്രിൻസിപ്പലും സമ്മതിച്ചു.

 

സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റഗുലർ പരീക്ഷയുടെ ചോദ്യവും റഗുലർ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് മാറി നൽകിയത്. കോഡ് മാറിപ്പോയതാണ് ചോദ്യപേപ്പർ മാറിയതിന് കാരണമെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.

 

ഇതേ കോളജിൽ നിന്നുതന്നെയാണ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയിരുന്നത്. ഇതിനിടെയാണ് ചോദ്യപേപ്പർ മാറിനൽകിയ കാര്യം അധ്യാപകർ തിരിച്ചറിയുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോളജ് അധികൃതർ ആദ്യം വ്യക്തമാക്കി. എന്നാൽ, പിന്നീട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പർ മാറിയെന്ന് പ്രിൻസിപ്പൽ സമ്മതിച്ചത്.

 

തങ്ങളുടെ ഒരു വർഷം നഷ്‌ടമായെന്നും പ്രയത്നങ്ങൾ ഒന്നുമല്ലാതായിപ്പോയെന്നും അതിന് കാരണക്കാരായ പ്രിൻസിപ്പലടക്കമുള്ള കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പരാതി നൽകി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *