ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

Spread the love

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ പറന്നത് എന്തിനൊക്കെ? എവിടേക്കൊക്കെ? വിവരങ്ങൾ രഹസ്യം ആയതിനാൽ മറുപടി നൽകാൻ കഴിയില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് ഈ പ്രതികരണം. ഹെലികോപ്റ്റർ സംബന്ധിച്ച കാര്യങ്ങൾ ആരാഞ്ഞുകൊണ്ട് ആഭ്യന്തരവകുപ്പിനാണു കത്തുനൽകിയത്.

 

ഡൽഹിയിലെ ചിപ്സൻ ഏവിയേഷൻ കമ്പനിയിൽനിന്നു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന അറിവുമാത്രമാണ് തങ്ങൾക്കുള്ളതെന്നാണു മറുപടി. മറ്റു ചോദ്യങ്ങൾക്കു മറുപടി നൽകാൻ പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകിയെങ്കിലും വിവരങ്ങളെല്ലാം സമ്പൂർണ രഹസ്യമെന്നായിരുന്നു പ്രതികരണം. കരാർ സംബന്ധിച്ചു നേരത്തേ സർക്കാർ വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പോലും അധികൃതർക്കു മൗനം.

 

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം കൊണ്ടുപോകാൻ എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും മറുപടിയില്ല. കരാർ അനുസരിച്ച് ഹെലികോപ്റ്ററിന്റെ വാടക നിർണയവും സേവനവും എങ്ങനെ? സംസ്ഥാനത്തിനു പുറത്തേക്കു ഹെലികോപ്റ്റർ സേവനം ഉപയോഗിച്ചിട്ടുണ്ടോ? മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും എത്ര തവണ യാത്ര ചെയ്തിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

 

ഇത്തരം കാര്യങ്ങൾ രഹസ്യ വിഭാഗത്തിൽ കൈകാര്യം ചെയ്യുന്നവയാണെന്നും വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആയിരുന്നു മറുപടി. എന്നാൽ അവയവം കൊണ്ടുപോകാൻ 5 വർഷത്തിനിടെ 6 തവണ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്ന് അവയവദാനത്തിനുള്ള സർക്കാർ ഏജൻസിയായ കെ–സോട്ടോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 80 ലക്ഷം വാടകയ്ക്കു മാസം 25 മണിക്കൂർ പറക്കാനാണു ചിപ്സൻ കമ്പനിയുമായുള്ള കരാറെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വിശദീകരിച്ചിട്ടുണ്ട്.

 

തീരപ്രദേശങ്ങളിലെയും അതിർത്തികളിലെയും നിരീക്ഷണത്തിന് 5 മണിക്കൂർ, വിഐപി യാത്രകൾ, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 15 മണിക്കൂർ, ഇടതുപക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) പ്രവർത്തനങ്ങളുള്ള 5 ജില്ലകളിൽ നിരീക്ഷണത്തിനായി 5 മണിക്കൂർ എന്നിങ്ങനെയാണ് ഉപയോഗ ക്രമം. അടിയന്തര സാഹചര്യങ്ങളിൽ ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ട്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *