നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ വരാം

Spread the love

തിരുവനന്തപുരം ∙ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ നാടെങ്ങും പടരുന്നു. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാം.

 

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയുമുണ്ട്. ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.

 

പനിയോ ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണിക്കുന്നതു നല്ലത്. സ്വന്തം നിലയ്ക്കു കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *