വീട്ടിനകത്തെ വാറ്റ് ശേഖരം: മലപ്പുറം സ്വദേശി എക്സൈസിന്റെ പിടിയിൽ

Spread the love

കോഴിക്കോട്∙ പൂളകോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് ദേശത്ത് ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്നമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതി റിമാന്റിലാണ്. കുന്നമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാൻ, പിഒ മുഹമ്മദ് അസ്ലം, പിഒ (ജി) സുജിത്ത് സന്ദീപ്, വിപിൻ, സിഈഒ അർജുൻ ശേഖർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

  • Related Posts

    ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

    Spread the love

    Spread the loveആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത്…

    യുവ ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന

    Spread the love

    Spread the loveതൃശൂര്‍: തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍.   രാവിലെ പത്ത് മണി വരെ മെഡിക്കല്‍…

    Leave a Reply

    Your email address will not be published. Required fields are marked *