എക്സ്ട്രാ സർവീസിന് പേര് ടിപ്പ്; അതുക്കും മേലെ ഫുൾ സർവീസ്; അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്നത് തെളിയിക്കാൻ വഴിയില്ലാതെ പൊലീസ്

Spread the love

കോഴിക്കോട് ∙ സ്പാ മസാജ് സെന്ററുകൾക്കു പൊതുവിൽ ചില വാക്കുകൾ ഉണ്ട്. ആ വാക്കുകൾ ഉപയോഗിച്ചാണു മസാജിനിടയിൽ ചില കാര്യങ്ങൾ പറയുക. അതിലൊന്നാണ് എക്സ്ട്രാ സർവീസ് എന്ന വാക്ക്. കൗണ്ടറിൽ അടച്ച പണത്തിനു നൽകുന്ന സേവനത്തിനു പുറമേയാണിതെന്ന കാര്യം ഒറ്റവാക്കിൽ നിന്നു തന്നെ മനസ്സിലാകും. എക്സ്ട്രാ സർവീസ് മൊത്തത്തിലുള്ള വാക്ക്. ഇനി ഓരോ എക്സ്ട്രാ സർവീസിനും ഓരോ വാക്ക്. ബി ടു ബി എന്നതു സ്പാ മസാജ് സെന്ററിൽ കൂടുതലായി ഉപയോഗിക്കുന്ന വാക്കാണ്. സാധാരണ വലിയ ബിസിനസ് മീറ്റുകൾ നടക്കുമ്പോൾ കമ്പനികൾ തമ്മിലുള്ള ഇടപാടിനെ (ബിസിനസ് ടു ബിസിനസ്) ബി ടു ബി എന്നാണു വിശേഷിപ്പിക്കുക. എന്നാൽ ഇവിടെ ബി ബോഡി അഥവാ ശരീരത്തെയാണു സൂചിപ്പിക്കുന്നത്. വലിയ ചാർജ് ഈടാക്കിയാണ് ഈ എക്സ്ട്രാ സർവീസ് നൽകുന്നത്.

 

അതുക്കും മേലെയും ചില സ്പാ മസാജ് സെന്ററുകൾ ചെയ്യുന്നുണ്ട്. ഫുൾ സർവീസ് എന്ന വാക്കാണു മറ്റൊന്ന്. അതു കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം പൊതുവേ സ്പാ നടത്തിപ്പുകാർ പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റു എക്സ്ട്രാ സർവീസുകൾ വിശുദ്ധമാണോ എന്നു ചോദിച്ചാൽ തൽക്കാലം അങ്ങനെ ചോദിക്കേണ്ട എന്നേ പറയാനുള്ളൂ. സർവ അതിരുകളും ലംഘിച്ചുള്ള ഈ ഇടപാടുകൾ നടക്കുന്നത് തെറപ്പിസ്റ്റും കസ്റ്റമറും തമ്മിലാണ്. നടത്തിപ്പുകാർക്കു ബന്ധമില്ല. ഇത്തരം സർവീസിനു നൽകേണ്ട പ്രതിഫലത്തിനും വാക്കുണ്ട്. ടിപ്പ് എന്ന പേരിലാണു ചാർജ് പറയുക. അത് ആളും തരവും നോക്കി 2000 മുതൽ 5000 രൂപ വരെ വാങ്ങും.

 

അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ വഴിയില്ലെന്ന കാരണത്താൽ പൊലീസ് ഇടപെടാറില്ല. നഗരത്തിൽ ചില സ്ഥലത്തു പൊലീസ് ഓഫിസർമാർ എല്ലാ അനധികൃത ഇടപാടും നിർത്തിക്കോളണം എന്ന താക്കീത് നൽകിയിരുന്നു. അത്തരം താക്കീത് ലഭിച്ചതോടെ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ചില സ്പാ മസാജ് സെന്ററുകൾ നേരത്തേ പൂട്ടി സ്ഥലം വിട്ടു.

 

അതിഥിത്തൊഴിലാളികളും

മലയാളികൾ മാത്രമല്ല നോർത്ത് ഈസ്റ്റിൽ നിന്നുള്ളവരും തമിഴ്നാട്, കർണാടക സംസ്ഥാനക്കാരും നഗരത്തിലെ സ്പാ മസാജ് സെന്ററുകളിൽ തെറപ്പിസ്റ്റ് വേഷത്തിലുണ്ട്. എങ്ങനെയെങ്കിലും പണം സമ്പാദിക്കാനുള്ള മാർഗമെന്ന നിലയിൽ പലരും സ്വയം തിരഞ്ഞെടുത്ത വഴിയാണിത്. ചിലരാകട്ടെ ഏജന്റുമാരുടെ ചതിയിൽ പെട്ടു വീണവരും. വലിയ സ്ഥാപനത്തിൽനിന്ന് മസാജിങ്ങിൽ പരിശീലനം നേടിയിട്ടുണ്ട് എന്നാണു തെറപ്പിസ്റ്റ് അവകാശപ്പെടുക. എന്നാൽ പലരും ഒന്നും പഠിച്ചിട്ടില്ല എന്നതാണു വാസ്തവം.

 

ഓയിലോ ക്രീമോ എടുത്തു ദേഹത്തു തലങ്ങും വിലങ്ങും തേയ്ക്കും, അത്ര തന്നെ. ഉഴിച്ചിലിനു മർദത്തിലും ദിശയിലുമൊക്കെ കണിശമായ കണക്കുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. എന്നാൽ ഇത്തരം സ്പാ മസാജ് സെന്ററുകളിൽ ഒരു മാനദണ്ഡവും പാലിക്കാറില്ല. അതിനിടയിൽ എക്സ്ട്രാ സർവീസ് കാര്യങ്ങൾ പറഞ്ഞ് ഉറപ്പിച്ചു കാര്യങ്ങൾ ആ വഴിക്കു നീങ്ങും.

 

സ്പാകളിൽ പരിശോധന തുടങ്ങി

കോഴിക്കോട് ∙ നഗരത്തിലെ സ്പാ മസാജ് സെന്ററുകളിൽ ഇന്നലെ പരിശോധന ആരംഭിച്ചു. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാന്റെ നിർദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. ഇന്നലെ എട്ടിടത്തു പരിശോധന നടത്തി. അതിൽ 4 എണ്ണത്തിനു നോട്ടിസ് നൽകി. മറ്റു രണ്ടെണ്ണം പൂട്ടിക്കിടക്കുകയാണ്. പരിശോധന വിവരം അറിഞ്ഞ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും പലരും അടച്ചു സ്ഥലം വിട്ടു.

 

സ്പാ മസാജ് സെന്ററുകൾക്കും കോർപറേഷൻ ലൈസൻസ് മാത്രമാണ് ഉള്ളത്.സ്പാ നടത്താൻ ആവശ്യമായ തെറപ്പിസ്റ്റുകളുടെ യോഗ്യതാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പല സ്ഥാപനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളിലും പൊതു സ്ഥലങ്ങളിലും ഫോൺ നമ്പർ രേഖപ്പെടുത്തിയ പോസ്റ്റർ പതിച്ചവർക്കെതിരെ നടപടി എടുക്കും.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *