എന്താ മോനേ, ഇത് കണ്ണല്ലേ?..: കണ്ണിൽ മൈക്ക് തട്ടിയ മാധ്യമപ്രവർത്തകനോട് മോഹൻലാൽ

Spread the love

മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് നടൻ മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമത്തിൽ വൈറൽ. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.

 

ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *