യുവാവിൻ്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

Spread the love

 

മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

യുവാവിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരികയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.

ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്കും കുട്ടികൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. അവർക്ക് അർഹമായ നീതിയും സർക്കാർ തലത്തിലുള്ള സാമ്പത്തിക സഹായവും അടിയന്തരമായി ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, ട്രഷറർ ഷുഹൈബ് ടി കെ, നൗഫൽ പി കെ, കുഞ്ഞബ്‌ദുല്ല എം ടി, ആലി പി, തുടങ്ങിയവർ സംസാരിച്ചു

.

  • Related Posts

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നി; അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ മൂർഖൻ പാമ്പ് ചുറ്റി

    Spread the love

    Spread the loveമറയൂർ∙ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിന്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നതു കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *