‘ശമ്പളം 40,000 വേണം’ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്

Spread the love

തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.

 

 

അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആവശ്യം സംഘടന ഉന്നയിക്കുന്നുണ്ട്. പുതുക്കിയ ശമ്പളം നൽകാൻ തയ്യറാണെന്ന് ചില സ്വകാര്യാ ആശുപത്രികൾ സമ്മതം അറിയിച്ചിട്ടുണ്ട്.

 

പക്ഷെ,ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കണം എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകളുടെ ആവശ്യം. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അതിൽ പ്രതിഷേധിച്ചാണ് സമരമെന്നും യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.

 

സമര ദിവസം അത്യാഹിത വിഭാഗത്തിലും വാർഡിലും മുന്നിൽ ഒന്ന് നഴ്സുമാർ മാത്രമായിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാകുക. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യു എൻ എ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *