വെന്റിലേറ്റർ കുത്തി പൊളിച്ച് അകത്തുകടന്നു; പനമരം ബവ്റിജസിൽ വീണ്ടും മോഷണം

Spread the love

പനമരം∙ നീരിട്ടാടി റോഡിലുള്ള ബവ്റിജസിൽ വീണ്ടും മോഷണം. ബവ്റിജസിനു പിറകുവശത്തെ ജനറേറ്റർ വച്ചിരിക്കുന്ന മുറിയുടെ വെന്റിലേറ്റർ തകർത്താണ് മോഷണം. 31ന് രാത്രി പൂട്ടിപ്പോയ ഷോപ്പ് ഒന്നാം തീയതിയിലെ അവധിക്കു ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പണം നഷ്ടപ്പെട്ടില്ലെങ്കിലും വിദേശമദ്യം മോഷണം പോയതായി സംശയമുണ്ട്. സ്റ്റോക്കുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കണക്കെടുപ്പിന് ശേഷമേ നഷ്ടത്തിന്റെ കണക്ക് ലഭ്യമാകുകയുള്ളൂ. എക്സൈസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

 

പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്തും ജനലുകളുടെ ഗ്ലാസുകൾ തകർത്തും അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വെന്റിലേറ്റർ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് ഷോപ്പ് അസിസ്റ്റഡ് മാനേജർ വി.കെ.സജി പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

1ന് രാത്രി ഓഫിസ് റൂമിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പനമരം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇത് മൂന്നാം തവണയാണ് പനമരം ബവ്റിജസിൽ മോഷണം നടക്കുന്നത്. 2025 ജനുവരി 20 ന് നടന്ന മോഷണത്തിൽ പണം അടക്കം നഷ്ടപ്പെടുകയും കർണാടക സ്വദേശിയായ മോഷ്ടാവിനെ പിന്നീട് പിടികൂടുകയും ചെയ്തിരുന്നു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *