പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

Spread the love

കാസര്‍കോട്: മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി 16 വയസുകാരി മറിയം ജുമൈലയാണ് പിതാവ് ഉമർ ഫാറൂഖിന്റെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്.

 

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. ഷേഖ് അബ്ബയും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഷേഖ് അബ്ബയെ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ ജുമൈലക്ക് വെട്ടേറ്റത്.

 

പ്രതിയായ ഉമ്മര്‍ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ കഞ്ചാവ് അടക്കമുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു.

  • Related Posts

    ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന്…

    കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

    Spread the love

    Spread the loveകോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *