പത്താം ക്ലാസ് പൊതുപരീക്ഷ മാർച്ച് 5 മുതൽ; പരീക്ഷാഫലം മേയ് എട്ടിന്

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

 

പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മേയ് 7ന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യും. വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ മുൻകൂട്ടിയുള്ള ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

  • Related Posts

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നി; അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ മൂർഖൻ പാമ്പ് ചുറ്റി

    Spread the love

    Spread the loveമറയൂർ∙ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിന്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നതു കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *