‘ജീവിക്കാൻ നല്ലത് ജയിലാണ്, വൻ തുക ശമ്പളം’: പോസ്റ്റിട്ടതിന് എസ്‌ടി പ്രമോട്ടറെ ലിസ്റ്റിൽ നിന്ന് പുറത്താക്കി

Spread the love

 

 

 

പത്തനാപുരം (കൊല്ലം)∙ ‘ഇനി ജീവിക്കാൻ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോൾ വൻ തുക ശമ്പളവുമായി വരാം’ ജയിൽ ശമ്പളം വർധിപ്പിച്ച സർക്കാരിനെതിരെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് പ്രതികാരമായി എസ്‌ടി പ്രമോട്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയയാളെ പുറത്താക്കി. പഞ്ചായത്തിന് പുറത്തുള്ളയാളെ നിയമിച്ചാണ് സർക്കാർ പകരം വീട്ടിയത്.

 

 

പിറവന്തൂർ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം. 4 പേർ പങ്കെടുത്തതിൽ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിനെ ഒഴിവാക്കാൻ പുനലൂർ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നയാളെയാണ് ഇവിടെ പ്രമോട്ടറായി നിയമിച്ചത്. അതത് നഗറുകളിൽ ഒന്നാമതെത്തുന്നയാളെ പ്രമോട്ടറാക്കണമെന്നാണ് കീഴ്‌വഴക്കം. ഒന്നാമതെത്തിയിട്ടും നിയമനം വൈകുന്നതിനെത്തുടർന്ന് ഷീന പ്രകാശ്, ട്രൈബൽ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. സർക്കാരിനെതിരെ പോസ്റ്റിട്ട കാര്യത്തിൽ‌ മുഖ്യമന്ത്രിക്കു പരാതി ലഭിച്ചെന്നും നിയമിക്കാനാവില്ലെന്നുമായിരുന്നു മറുപടി. പിറവന്തൂർ പഞ്ചായത്തിൽ മൂന്ന് ആദിവാസി നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്ക് രണ്ട് പ്രമോട്ടർമാരെയാണ് നിയമിക്കുന്നത്.

  • Related Posts

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നി; അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ മൂർഖൻ പാമ്പ് ചുറ്റി

    Spread the love

    Spread the loveമറയൂർ∙ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിന്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നതു കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *