നാട്ടുകാർക്ക് നിരന്തര ശല്യം, നടക്കാനാകാത്ത സ്ഥിതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70 നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം∙ കാട്ടായിക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ മടവൂര്‍ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി എഴുപതോളം നായ്ക്കളെ സംരക്ഷിച്ചിരുന്നത് നാട്ടുകാര്‍ക്ക് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചിരുന്നത്. രാത്രിയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്നുവെന്നും പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

 

പ്രധാന റോഡിലൂടെ പോലും നടക്കാനാകാത്ത സ്ഥിതിയാണെന്നും വീട്ടിലെ കുട്ടികളെ പോലും പേടിച്ചിട്ട് പുറത്തേക്കു വിടാറില്ലെന്നും നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. നായ്ക്കളോടുള്ള പേടികാരണം ഓണ്‍ലൈന്‍ ഡെലിവറി ഏജന്റുമാരോ കെഎസ്ഇബി ജീവനക്കാരോ പോലും വീട്ടിലേക്കു വരുന്നില്ലെന്നായിരുന്നു പരാതി. നാട്ടുകാരുടെ പരാതികള്‍ ഏറിവന്നതോടെയാണ് നായ്ക്കളെ ഷെല്‍ട്ടറിലേക്കു മാറ്റാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. നായ്ക്കള്‍ തനിയെ പെറ്റു പെരുകിയതാണെന്നും വേണമെങ്കില്‍ കോര്‍പറേഷന്‍ നായ്ക്കളെ കൊണ്ടുപോട്ടെ എന്നുമാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നത്.

  • Related Posts

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നി; അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ മൂർഖൻ പാമ്പ് ചുറ്റി

    Spread the love

    Spread the loveമറയൂർ∙ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിന്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നതു കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *