ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Spread the love

കണ്ണൂർ∙ മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണു മരിച്ചത്.

 

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.

  • Related Posts

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നി; അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ മൂർഖൻ പാമ്പ് ചുറ്റി

    Spread the love

    Spread the loveമറയൂർ∙ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിന്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നതു കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *