400 മീറ്റർ കാർ യാത്രക്ക് 18,000 രൂപ, വിഡിയോ പോസ്റ്റ് ചെയ്ത് വിദേശ വനിത; ടാക്സി ഡ്രൈവർ അറസ്റ്റിൽ

Spread the love

മുംബൈ ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് 18,000 രൂപ വാങ്ങിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 12ന് യുഎസിൽ നിന്നെത്തിയ യുവതിക്കാണ് ഈ അനുഭവമുണ്ടായത്. സംഭവത്തിൽ ഡ്രൈവർ ദേശ്‌രാജ് യാദവാണ് (50) അറസ്റ്റിലായത്. 20 മിനിറ്റ് എടുത്താണ് ദേശ്‌രാജ് യാദവ് യുവതിയെ വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കു കൊണ്ടുപോയത്. ജനുവരി 26 ന് തനിക്കുണ്ടായ അനുഭവം അർജന്റീന അരിയാനോ എന്ന യുവതി എക്‌സിൽ പോസ്റ്റു ചെയ്തിരുന്നു.

 

യാത്രയ്ക്കിടെ ആദ്യം അജ്ഞാതമായ ഒരിടത്തേക്കു കൊണ്ടുപോയെന്നും പിന്നീട് ഹോട്ടലിൽ എത്തിച്ചെന്നുമാണ് വിഡിയോ തെളിവു സഹിതം യുവതി ആരോപിച്ചത്. എന്നാൽ വിഷയത്തിൽ പൊലീസിനു പരാതി നൽകാൻ യുവതി തയാറായിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. വിദേശ വനിത താമസിച്ച ഹോട്ടലിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഹോട്ടലിൽ മുറിയെടുത്തു തൊട്ടടുത്ത ദിവസം തന്നെ ഇവർ മുറിയൊഴിഞ്ഞെന്നും പുണെയിലേക്കു പോയെന്നും വിവരം ലഭിച്ചു. അതേസമയം ടാക്സിയുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് യുവതി ഹോട്ടലിൽ പറഞ്ഞിരുന്നില്ല. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചു.

  • Related Posts

    മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ്…

    വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.   മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം…

    Leave a Reply

    Your email address will not be published. Required fields are marked *