കടക്കെണി മറച്ചുവച്ച് വിവാഹം; കൃഷ്ണപ്രിയയുടെ ഭൂമി വിൽക്കാനും ശ്രമിച്ചു; ഇഹാന്റെ മരണത്തിൽ ഷിജിലിന് എതിരെ ഗാർഹിക പീഡന കുറ്റവും

Spread the love

നെയ്യാറ്റിൻകര ∙ ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ഷിജിലിന് എതിരെ ഗാർഹിക പീഡനക്കുറ്റം കൂടി ചുമത്തിയേക്കും. ഗാർഹിക പീഡനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. റിമാൻഡിലുള്ള പിതാവ് കാഞ്ഞിരംകുളം ചാണി തവ്വാവിള ഷിജിൽ ഭവനിൽ ഷിജിലിനെ (34) കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയിൽ അപേക്ഷ നൽകും.സംശയത്തെ തുടർന്നാണ് ഇഹാനെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ നിഗമനം.

 

2024 ജനുവരി 8ന് ആണ് മാറനല്ലൂർ മുണ്ടുകോണം കുഴിവിള റോഡരികത്തു വീട്ടിൽ കൃഷ്ണപ്രിയയെ ഷിജിൽ വിവാഹം കഴിക്കുന്നത്. ഷിജിലിന്റെ കുടുംബം കടക്കെണിയിലായിരുന്നെങ്കിലും ഈ വിവരം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ബാധ്യത അവസാനിപ്പിക്കാൻ കൃഷ്ണപ്രിയയുടെ പേരിലുള്ള 10 സെന്റ് ഭൂമി വിൽക്കാൻ ഷിജിൽ ശ്രമിച്ചിരുന്നു. മറ്റൊരു ഭൂമി വാങ്ങാൻ എന്നാണ് കൃഷ്ണപ്രിയയോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ കൃഷ്ണപ്രിയ ഭൂമി വിൽക്കാൻ സമ്മതിച്ചില്ലെന്നും ഇതോടെ ഷിജിലും ബന്ധുക്കളും ഉപദ്രവം തുടങ്ങിയെന്നും കൃഷ്ണപ്രിയ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പൂവാർ പൊലീസിൽ ഇതുസംബന്ധിച്ച് മുൻപ് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ചകളും നടത്തിയിരുന്നു.

  • Related Posts

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *