യുവാവിന്റെ കാൽ വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം: 10–ാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Spread the love

തിരുവനന്തപുരം∙ പോത്തൻകോട് ലക്ഷംവീട് കോളനിയിൽ കല്ലൂർ പാണൻ വിളയിൽ സുധീഷിനെ (35) വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ്, നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെ നെടുമങ്ങാട് പ്രത്യേക കോടതി 2025 ഏപ്രിൽ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.

 

അതിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ മരവിപ്പിച്ചത്. ജിഷ്ണു പ്രദീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി തെളിയിക്കാൻ പാകത്തിൽ സാക്ഷികൾ തിരിച്ചറിഞ്ഞില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയിരിക്കുന്നത്. ജിഷ്ണുവിന് വേണ്ടി അഡ്വ. ഗോകുൽ ഡി.സുധാകരൻ, വൈഷ്ണവ് ദത്ത്, അനീഷ്‌രാജ് എന്നിവർ ഹാജരായി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *