15കാരന് സമപ്രായക്കാരുടെ ക്രൂരമർദനം, വിഡിയോ പുറത്ത്; 4 പേർക്കെതിരെ കേസ്

Spread the love

കൊച്ചി ∙ പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ പോത്താനിക്കാട് പൊലീസ് നാലു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം കേസെടുത്തു. നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്നു രാവിലെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പൊലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദിച്ചവരെ വിളിപ്പിക്കും.

 

കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരിൽ വിദ്യാർഥിയായ 15കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. ഒരാഴ്ച മുമ്പാണ് സംഭവം. പൈങ്ങോട്ടൂർ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചായിരുന്നു മർദനം. ഏതോ വിഷയത്തിൽ 3 പേർ ചേർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്യുന്നതും ഇടക്കിടെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു ഘട്ടത്തിൽ മൂന്നു പേരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. നാലാമനാണ് ദൃശ്യം പകർത്തിയതെന്നു കരുതുന്നു.

 

തുടർന്ന് കുട്ടി ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മർദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ചില കുട്ടികളുടെ മാതാപിതാക്കൾ കരച്ചിലും മറ്റുമായതോടെ പരാതി പറഞ്ഞു തീർക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മർദന വിഡിയോ പ്രചരിച്ചത്. ഇതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാന്‍ മർദനമേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മർദിച്ചവരിൽ 2 പേർ വിദ്യാർഥികളും മറ്റു രണ്ടു പേർ പഠനം നിർത്തിയവരുമാണെന്നാണു വിവരം.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *