ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; ആസൂത്രിത നീക്കവുമായി ഇഡി, എല്ലാ പ്രതികളുടെയും വീടുകളില്‍ റെയ്ഡ്, പരിശോധന 21 കേന്ദ്രങ്ങളില്‍

Spread the love

 

 

 

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികളുടെ വീടുകകളില്‍ ഇഡി റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഇഡി പരിശോധന നടത്തുന്നത്.

 

സ്വർണക്കവർച്ച കേസിലെ എല്ലാ പ്രതികളുടെയും വീടുകളിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉ ണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ഇഡിയുടെ റെയ്ഡ് നടക്കുകയാണ്. ബെ ല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഏഴ് മണിയോടെയാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. അതിവിപുലമായ പരിശോധനയാണ് നടക്കുന്നത്.

  • Related Posts

    ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ…

    ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

    Spread the love

    Spread the loveകൊച്ചി ∙ ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ‘കേരള സ്റ്റോറി’ എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *