യുവതിക്കെതിരെ പരാതി നൽകി ദീപക്കിന്റെ കുടുംബം

Spread the love

കോഴിക്കോട് ∙ സമൂഹമാധ്യമത്തിൽ യുവതി വിഡിയോ പങ്കുവച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യു.ദീപക്കിന്റെ(42) കുടുംബം യുവതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ബസിൽ വച്ച് മോശമായി സ്പർശിച്ചുവെന്ന് കാട്ടി സമൂഹ മാധ്യമത്തിലൂടെയാണ് യുവതി വിഡിയോ ദൃശ്യം പുറത്തുവിട്ടത്. അപമാനകരമായ രീതിയിൽ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമനടപടി തേടിയാണ് ദീപക്കിന്റെ മാതാവിന്റെ പേരിൽ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ദീപക്കിന്റെ വീട്ടിൽ എത്തിയ പൊലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

 

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പരാതി നൽകിയത്. തുടർനടപടികൾക്കായി കമ്മിഷണർ ഈ പരാതി മെഡിക്കൽ കോളജ് എസിപിക്ക് കൈമാറി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദീപക്കിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് വീട്ടിലെത്തി മാതാപിതാക്കളായ ചോയിയുടെയും കന്യകയുടെയും മറ്റു ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.

 

അനുശോചനം രേഖപ്പെടുത്താൻ എത്തിയ മുൻ ഗോവ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ പി.എസ്.ശ്രീധരൻപിള്ളയും ഈ സമയം ദീപക്കിന്റെ വീട്ടിൽ ഉണ്ടായിരുന്നു. സമൂഹമാധ്യമത്തിൽ പ്രതിഷേധം വ്യാപിച്ചതോടെ ദീപക്കിനെതിരെ പരാതി ഉന്നയിച്ച യുവതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. അതിനിടെ വിഡിയോ ഉൾപ്പെടുത്തുന്നതിന് മുൻപ് വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ വാസ്തവ വിരുദ്ധമാണെന്ന് വടകര പൊലീസ് സ്റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു.

 

യുവതിക്കെതിരായ കേസ് നടത്തിപ്പിൽ എല്ലാ പിന്തുണയും നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അറിയിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കണം. വിദേശത്തായിരുന്ന യുവതി വീണ്ടും വിദേശത്തേക്കു കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടിസിന് ആവശ്യമുന്നയിക്കുന്നത്. ഇതിനായി അഡ്വ.ശ്രീജിത്ത് വഴി ഹൈക്കോടതിയിൽ ഹർജി നൽകും. സമൂഹമാധ്യമത്തിൽ ‘റീച്ചിന്’ വേണ്ടി ഇത്തരത്തിൽ പുരുഷന്മാരെ വേട്ടയാടുന്ന പ്രവണത ഇനി ഒരു പെൺകുട്ടിയും ആവർത്തിക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഓൾ കേരള മെൻസ് അസോസിയേഷൻ ഒരു ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

 

അതേസമയം യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. യുവതി വിഡിയോ പരസ്യമാക്കിയതിനു പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്കു നയിച്ചെന്നുമാണ് കമ്മിഷന് ലഭിച്ച പരാതികളിൽ പറയുന്നത്. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *