എത്രയും വേഗം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം! ജീവിച്ചിരിക്കുന്ന ആളോട് പഞ്ചായത്തിന്റെ നിർദേശം, ഞെട്ടി വീട്ടുകാർ

Spread the love

പത്തനംതിട്ട ∙ പ്രമാടം പഞ്ചായത്തിൽ നിന്നുള്ള കത്ത് പൊട്ടിച്ചുവായിച്ച ഗോപിനാഥൻ നായർ ഒരുനിമിഷം ഞെട്ടി. തന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഭാര്യയോടു ആവശ്യപ്പെട്ടാണ് പ‍ഞ്ചായത്തിൽനിന്നും കത്തുവന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഇത്തരമൊരു നിർദേശം നൽകിയത്.

 

ശനിയാഴ്ച ഉച്ചയോടെയാണ് പഞ്ചായത്തിൽനിന്നും കത്ത് ലഭിച്ചത്. കത്ത് കൈപ്പറ്റി മൂന്നാം ദിവസത്തിനകം ആധാർ കാർഡും മരണ സർട്ടിഫിക്കറ്റുമായി എത്തണമെന്നാണ് നിർദേശം. അതേസമയം ഗോപിനാഥൻ നായർ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. എന്നാൽ ആരാണ് ഈ വിവരം അറിയിച്ചതെന്ന് പറയണമെന്നാണ് ഗോപിനാഥൻ നായരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

  • Related Posts

    ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ…

    ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

    Spread the love

    Spread the loveകൊച്ചി ∙ ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ‘കേരള സ്റ്റോറി’ എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *