തിരുവനന്തപുരം:തിരുവനന്തപുരം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളജിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. 43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖത്തേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു വിദ്യാര്‍ഥികൾ. ഒരു വീടിന്‍റെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞിരിക്കുന്നത്.






