എസ്.ബി.ഐ ഉപഭോക്താവാണോ? ഓൺലൈൻ ഇടപാടിന് ഇനി ചിലവേറും,ഐ.എം.പി.എസിന് സർവീസ് ചാർജ് വരുന്നു

Spread the love

ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ എസ്.ബി.ഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്.

 

എത്ര തുക മുതലാണ് ചാർജ് ഈടാക്കുക?

 

25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക.

 

25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് രണ്ട് രൂപയും ജി.എസ്.ടിയുമാണ് ചാർജ് ഈടാക്കുക.

 

ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് ആറ് രൂപയും ജി.എസ്.ടിയും ചാർജ് ഈടാക്കും.

 

രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.

 

എന്നു മുതലാണ് പുതിയ ചാർജ് നിലവിൽ വരിക?

 

ഫെബ്രുവരി 15 മുതൽ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് പുതിയ ചാർജ് ഈടാക്കുന്നത് നിലവിൽ വരുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐ.എം.പി.എസ് വഴി ഇടപാട് നടത്താൻ സാധിക്കുക.

 

ബ്രാഞ്ചുകൾ വഴിയുള്ള ഐ.എം.പി.എസിന് ചാർജ് ഉണ്ടോ?

 

ബ്രാഞ്ചുകൾ മുഖേനയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ഇടപാടുകൾക്ക് നാല് രൂപയും ജി.എസ്.ടിയുമാണ് ചാർജ്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും. രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.

  • Related Posts

    വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

    Spread the love

    Spread the love  വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ…

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *