ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസ്: വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടു

Spread the love

തിരുവനന്തപുരം ∙ ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷന്‍സ് കോടതിയുടെയാണ് ഉത്തരവ്. വിചാരണ വേളയില്‍ പ്രധാന സാക്ഷികള്‍ മരിച്ചതും മറ്റ് സാക്ഷികള്‍ കൂറുമാറിയതും പ്രതികള്‍ക്ക് സഹായമായി. അനില്‍കുമാര്‍, രാജേന്ദന്‍, ശോഭ ജോണ്‍, രതീഷ്, ചന്ദ്രബോസ്, സാജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

 

2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ് സിറ്റി പൊലീസ് കമ്മിഷണറുടെ മുന്നില്‍ ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ സമീപത്തുള്ള ആല്‍ത്തറ ജങ്ഷനില്‍ വച്ച് ഗുണ്ടാ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നഗരത്തില്‍ ശോഭാ ജോണ്‍ നടത്തിവന്ന നിയമവിരുദ്ധ ബിസിനസുകളില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് കേസ്.

 

കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോണ്‍. ശബരിമല തന്ത്രിക്കേസ്, ആല്‍ത്തറ വിനീഷ് വധം, വരാപ്പുഴ പെണ്‍വാണിഭം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടായിരുന്നു. ആല്‍ത്തറ വിനീഷ് വധക്കേസില്‍ അറസ്റ്റിലായ ശോഭയെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. ഉള്ളൂരിലെ ബ്യൂട്ടി പാര്‍ലറിലെത്തുന്നവരെ ഇടപാടുകാരാക്കി പെണ്‍വാണിഭം തുടങ്ങി. പെണ്‍കുട്ടികളെ കാഴ്ചവച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയിലാക്കി ‘ബ്ലാക്ക്മെയില്‍’ ചെയ്തു പണം തട്ടുകയാണു പ്രധാന പരിപാടിയെന്നു പൊലീസ് പറയുന്നത്. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്ക്കു പണം നല്‍കുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. വരാപ്പുഴ പീഡനക്കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത 34 കേസുകളില്‍ 26 ലും ശോഭാ ജോണ്‍ ഒന്നാം പ്രതിയായിരുന്നു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *