ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ‌മരിച്ച നിലയിൽ; മരിച്ചത് പത്ത്, പ്ലസ്ടു വിദ്യാർഥികൾ

Spread the love

കൊല്ലം ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്.

 

വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥി വൈഷ്ണവി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാർഥി സാന്ദ്ര അത്‍ലറ്റിക് താരമാണ്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *